അ​സീ​സി​യ​ൻ മി​നി മാ​ര​ത്ത​ൺ-24 പോ​സ്റ്റ​ർ പ്ര​കാ​ശ​നം
Wednesday, September 4, 2024 3:45 AM IST
നെ​ടു​മ്പാ​ശേ​രി: അ​ത്താ​ണി സെ​ന്‍റ് അ​സീ​സി സ്കൂ​ൾ, നെ​ടു​മ്പാ​ശേ​രി മാ​ർ അ​ത്ത​നേ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വു​മാ​യി സ​ഹ​ക​രി​ച്ച് 28ന് ​അ​സീ​സി​യ​ൻ മി​നി മാ​ര​ത്ത​ണും ആ​ക്റ്റീ​വ് ഫി​റ്റ്ന​സും ന​ട​ത്തും.

മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഫ​ൺ റ​ണ്ണും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ജ​യി​ക​ൾ​ക്ക് അ​ൻ​പ​തി​നാ​യി​രം രൂ​പ കാഷ് പ്രൈ​സാ​യി ന​ൽ​കും. മാ​ര​ത്ത​ണി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​സീ​സി സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​വ​ർ​ഗീ​സ് അ​സി​ൻ തൈ​പ​റ​മ്പി​ലും പ്ര​ധാ​നാ​ധ്യാ​പി​ക ടി.​സി. ഷെ​ബി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.


കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എം.​എ​സ്. അ​നു കൃ​ഷ്ണ, കാ​ത​റീ​ൻ അ​ഗ​സ്റ്റി​ൻ , ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ കെ.​വി. ഷാ​ലി, കെ.​എ​ച്ച്. ഉ​ബൈ​ദ്, എം.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പോ​സ്റ്റ​ർ ഏ​റ്റു​വാ​ങ്ങി.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 8848077381 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം .