കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് "വ​ക്കീ​ല്‍ സ​ജീ​വ്' അ​റ​സ്റ്റി​ല്‍
Wednesday, September 4, 2024 3:45 AM IST
കൊ​ച്ചി: സ്വ​ന്തം കേ​സു​ക​ള്‍ സ്വ​യം വാ​ദി​ക്കു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വ​ക്കീ​ല്‍ സ​ജീ​വ് എ​ന്ന സ​ജീ​വ് അ​റ​സ്റ്റി​ലാ​യി. എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് 65,500 രൂ​പ ക​വ​ര്‍​ന്ന കേ​സി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​ജ​പ്പു​ര​യി​ല്‍ നി​ന്ന് 10 പ​വ​ന്‍ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​യെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​ക്കു​റ്റം സ​മ്മ​തി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 21ന് ​രാ​വി​ലെ 10നാ​യി​രു​ന്നു മ​റൈ​ന്‍ ഡ്രൈ​വി​ലെ സ്ഥാ​പ​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​മ്പി ഉ​പ​യോ​ഗി​ച്ച് പൂ​ട്ട് ത​ക​ര്‍​ത്ത ശേ​ഷം പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ മും​ബൈ​യി​ലേ​ക്ക് ക​ട​ന്നു.


35 വ​ര്‍​ഷ​ത്തോ​ള​മാ​യി മോ​ഷ​ണം തു​ട​രു​ന്ന ഇ​യാ​ക്കെ​തി​രെ ഒ​ട്ടേ​റെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ജോ​ലി ദി​വ​സ​ങ്ങ​ളി​ല്‍ ഫ്‌​ളാ​റ്റു​ക​ളി​ലും ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ഫീ​സു​ക​ളി​ലു​മാ​യി​രു​ന്നു അ​ധി​കം മോ​ഷ​ണ​വും.

അ​ഡ്വ​ക്ക​റ്റ് ക്ലാ​ര്‍​ക്കാ​യി​രു​ന്ന സ​ജീ​വ് തു​ട​ക്ക​ത്തി​ല്‍ വ​ക്കീ​ല്‍ ഓ​ഫീ​സു​ക​ളാ​ണ് ക​വ​ര്‍​ച്ച​യ്ക്കു തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഒ​റ്റ​യ്ക്ക് മാ​ത്രം മോ​ഷ​ണം ന​ട​ത്തു​ന്ന ഇ​യാ​ള്‍ പ​ക​ല്‍ മാ​ത്ര​മേ മോ​ഷ​ണം ന​ട​ത്താ​റു​ള്ളൂ.