പി​ഡി​ഡി​പി​യു​ടെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​രം: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Wednesday, September 4, 2024 3:45 AM IST
അ​ങ്ക​മാ​ലി: ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി പി​ഡി​ഡി​പി സെ​ന്‍​ട്ര​ല്‍ സൊ​സൈ​റ്റി ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി പി​ഡി​ഡി​പി ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യും പൊ​തു​സ​മ്മേ​ള​ന​വും അ​ങ്ക​മാ​ലി സി​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​രു കോ​ടി രൂ​പ ചെല​വു പ്ര​തീ​ക്ഷി​ക്കു​ന്ന ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ക്ഷീ​ര​ക​ര്‍​ഷ​ര്‍​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി​യും, ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം കാ​ല​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ന്‍ തോ​ട്ട​പ്പള്ളി​യും തീ​റ്റ​പ്പു​ല്‍ കൃ​ഷി പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ത്തേ​ട​നും പ്ര​ത്യേ​ക ധ​ന​സ​ഹാ​യ പ​ദ്ധ​തി അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ത്യു തോ​മ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു.


എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ആ​ന്‍റ​ണി പെ​രു​മാ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള ക​ര്‍​ഷ​ക​രു​ടെ ഭീ​മ​സ​ങ്ക​ട ഹ​ര്‍​ജി പി​ഡി​ഡി​പി ട്ര​ഷ​റ​ര്‍ ഒ.​പി. മ​ത്താ​യി മ​ന്ത്രി​ക്ക് കൈ​മാ​റി. പി​ഡി​ഡി​പി ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​ങ്ങാ​ട്ട്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഫാ. ​ബി​ജോ​യി പാ​ലാ​ട്ടി, സെ​ക്ര​ട്ട​റി എ.​സി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.