വീ​ട്ട​മ്മ​യു​ടെ അ​ഞ്ച​ര​പ്പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു
Wednesday, September 4, 2024 3:45 AM IST
വൈ​പ്പി​ൻ: അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യു​ടെ അ​ഞ്ച​ര പ​വ​ന്‍റെ സ്വ​ർ​ണ മാ​ല ര​ണ്ടം​ഗ സം​ഘം അ​ടു​ക്ക​ള​യി​ൽ ക​യ​റി പൊ​ട്ടി​ച്ചെ​ടു​ത്ത ശേ​ഷം സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ടു. നാ​യ​ര​മ്പ​ലം വെ​ളി​യ​ത്തു പ​റ​മ്പ് ബീ​ച്ചി​ൽ കാ​രി​ക്കാ​ശേ​രി ജോ​ർ​ജ് ഭാ​ര്യ സ്റ്റെ​ല്ല (69)യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹെ​ൽ​മ​റ്റും മ​ഴ​ക്കോ​ട്ടും ധ​രി​ച്ച് അ​ടു​ക്ക​ള വ​ശ​ത്തുകൂ​ടി എ​ത്തി​യ​യാ​ളാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ഈ ​സ​മ​യം പു​റ​ത്ത് സ്കൂ​ട്ട​റി​ൽ മ​റ്റൊ​രാ​ൾ ഉ​ണ്ടാ​യി​രു​ന്നു.


മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ശേ​ഷം ഇ​രു​വ​രും സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഞാ​റ‌​യ്ക്ക​ൽ പോ​ലീ​സ് എത്തി. സി​സി ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.