ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, September 4, 2024 3:32 AM IST
കൊ​ച്ചി: നി​ക്ഷേ​പ​ത്തി​നു വ​ലി​യ ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി ഗ്യാ​രി​ദാ​സ് (67), കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര സ്വ​ദേ​ശി സ​ന്തോ​ഷ്‌​കു​മാ​ര്‍ (57) എ​ന്നി​വ​രെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

ഡ​ല്‍​ഹി കേ​ന്ദ്ര​മാ​യ ക​മ്പ​നി​യു​ടെ ട്രേ​ഡ് പ്രോ​ഫി​റ്റ് ഫ​ണ്ട് എ​ന്ന സം​രം​ഭ​ത്തി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ 30 ശ​ത​മാ​നം വ​രെ ലാ​ഭം കി​ട്ടു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ്ര​തി​ക​ളു​ടെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 7.10 ല​ക്ഷം രൂ​പ ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യി​പ്പി​ച്ച് ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


പ്ര​തി​ക​ള്‍ സ​മാ​ന​രീ​തി​യി​ല്‍ നി​ര​വ​ധി ആ​ളു​ക​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗ്യാ​രി​ദാ​സി​നെ​തി​രെ കൊ​ല്ലം ഇ​ര​വി​പു​രം പോ​ലീ​സി​ലും ബം​ഗ​ളൂ​രു ക​ബ​ണ്‍ പാ​ര്‍​ക്ക് സ്റ്റേ​ഷ​നി​ലും കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.