മി​ഷ​ന്‍ 25: കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു
Wednesday, September 4, 2024 3:32 AM IST
കൊ​ച്ചി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ഷ​ന്‍ 25ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു. കെ​പി​സി​സി-​ഡി​സി​സി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി​യു​ടെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ്രാ​യോ​ഗി​ക​മാ​യ നി​ർ​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ നി​ന്നും സ്വീ​ക​രി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കുമെന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.


എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, ഉ​മ തോ​മ​സ്, നേ​താ​ക്ക​ളാ​യ എ​ന്‍. വേ​ണു​ഗോ​പാ​ല്‍, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, അ​ജ​യ് ത​റ​യി​ല്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.