മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, September 4, 2024 3:32 AM IST
കൊ​ച്ചി: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള കോ​ൺ​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​ഫി​യാ​സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ഓ​ഫീ​സി​നു​മെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ​രാ​ജ​യ​മാ​ണെ​ന്നു തെ​ളി​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലി​രി​ക്കാ​ൻ ധാ​ർ​മി​ക​മാ​യി അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ൽ, സേ​വി കു​രി​ശു വീ​ട്ടി​ൽ, എം.​പി. ജോ​സ​ഫ്, ജോ​ണി അ​രീ​ക്കാ​ട്ടി​ൽ, ബേ​ബി വി. ​മു​ണ്ടാ​ടാ​ൻ, ജി​സ​ൺ ജോ​ർ​ജ്, വി​നോ​ദ് ത​മ്പി, സി.​കെ. സ​ത്യ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സെ​ബാ​സ്റ്റ്യ​ൻ പൈ​നാ​ട​ത്ത്, ബോ​ബി കു​റു​പ്പ​ത്ത്, ഉ​ണ്ണി വ​ടു​ത​ല, രാ​ജു വ​ട​ക്കേ​ക്ക​ര, ഗ്രേ​സി ആ​ന്‍റ​ണി, എം.​വി. ഫ്രാ​ൻ​സി​സ്, ടി.​എം. ന​ജീ​ബ്, സി.​വി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ന​ക​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് സ​ന്തോ​ഷ് വ​ർ​ഗീ​സ്, ബേ​ബി പൊ​ട്ട​നാ​നി, ജോ​ണി വ​ർ​ഗീ​സ്, ജോ​ഷ്വാ താ​യം​കേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.