വൈ​ദ്യു​ത ലൈ​നി​ൽ കൈ ​ത​ട്ടി ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു
Tuesday, September 3, 2024 10:36 PM IST
തൃ​പ്പൂ​ണി​ത്തു​റ: കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ വ​ച്ച് വൈ​ദ്യു​ത ലൈ​നി​ൽ കൈ ​ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഷോ​ക്കേ​റ്റ് താ​ഴേ​യ്ക്കു വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​രി​ങ്ങാ​ച്ചി​റ മ​ല​യി​ൽ എ​ന്ന കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം മോ​ന​പ്പി​ള്ളി​ൽ ഷ​ണ്‍​മു​ഖ​ന്‍റെ മ​ക​ൻ പ്ര​സാ​ദാ(43)​ണ് മ​രി​ച്ച​ത്.

നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​നു​മാ​യി വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ ടെ​റ​സി​നു മു​ക​ളി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കെ പ്ര​സാ​ദി​ന്‍റെ കൈ ​അ​ബ​ദ്ധ​വ​ശാ​ൽ കെ​ട്ടി​ട​ത്തോ​ട് തൊ​ട്ട് ചേ​ർ​ന്നു പോ​കു​ന്ന വൈ​ദ്യു​ത ക​ന്പി​യി​ൽ ത​ട്ടി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ച് താ​ഴെ മെ​യി​ൻ റോ​ഡി​ലേ​യ്ക്ക് വീ​ണ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


പി​ന്നീ​ട് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 9.45ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തൃ​പ്പൂ​ണി​ത്തു​റ ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: രേ​ണു​ക, ഭാ​ര്യ: അ​ന്പി​ളി.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ കൈ‌​യെ​ത്തും ദൂ​ര​ത്ത് കൂ​ടി വൈ​ദ്യു​ത ലൈ​ൻ ക​ട​ന്നു പോ​കു​ന്ന ഇ​വി​ടെ യാ​തൊ​രു വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. സാ​ധാ​ര​ണ ഗ​തി​യി​ൽ ഇ​ൻ​സു​ലേ​റ്റ​ഡ് ക​ന്പി​ക​ൾ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​ത്ത​രം മു​ൻ​ക​രു​ത​ലു​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു.