പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വില്പന; ബംഗാളി പി​ടി​യി​ൽ
Saturday, July 6, 2024 4:08 AM IST
പെ​രു​മ്പാ​വൂ​ർ: ത​ണ്ടേ​ക്കാ​ട് പ​ച്ച​ക്ക​റി​ക്ക​ട​യു​ടെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി പി​ടി​യി​ൽ.

പശ്ചിമ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ഡൊം​കാ​ൽ സ്വ​ദേ​ശി ശ​റ​ഫു​ൽ ഇ​സ്ലാം ഷേ​ഖ് (42)നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എഎ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് മൂ​ന്ന് കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

ബം​ഗാ​ളി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ച്ച് പ്ര​ത്യേ​കം പൊ​തി​ക​ളാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന യാൾ പോലീസ് നിരീക്ഷണത്തിലായി രുന്നു. ബം​ഗാ​ളി​ൽ നി​ന്ന് കി​ലോ​യ്ക്ക് ഒ​മ്പ​തി​നാ​യി​രം രൂ​പ​യ്ക്ക് വാ​ങ്ങി ഇ​വി​ടെ മു​പ്പ​തി​നാ​യി​രം രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.


‘ആ​വ​ശ്യ​ക്കാ​ര​ൻ 'എ​ന്ന നി​ല​യ്ക്കാ​ണ് പോ​ലീ​സ് ഇയാളെ സ​മീ​പി​ച്ച​ത്. ഇ​യാ​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ത്രാ​സും വി​ൽ​പ്പ​ന ന​ട​ത്തി​ക്കി​ട്ടി​യ 36,500 രൂ​പ​യോ​ളം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഞ്ചാ​വ് വാ​ങ്ങി​യി​രു​ന്ന​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.