പി​റ​വം എ​ക്സൈ​സ് ക​ട​വ് പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന്
Saturday, July 6, 2024 4:24 AM IST
പി​റ​വം: പി​റ​വ​ത്ത് എ​ക്സൈ​സ് ക​ട​വി​ൽ മു​വാ​റ്റു​പു​ഴ​യാ​റി​ന് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

തി​രു​വാ​ങ്കു​ളം ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ചി​ത്ര​പ്പു​ഴ - മാ​മ​ല റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. റോ​ഡി​ന് കി​ഫ്ബി​യി​ലു​ൾ​പ്പെ​ടു​ത്തി 75 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ര​ത്തെ ല​ഭ്യ​മാ​യ​താ​ണ്. തൃ​പ്പൂ​ണി​ത്ത​റ ബൈ​പ്പാ​സും യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം. ഇ​വി​ടെ 30 വ​ർ​ഷ​ത്തി​ന് മു​ക​ളി​ലാ​യി റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി മാ​ർ​ക്കു ചെ​യ്ത ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തു​മൂ​ലം, ഭൂ​മി​യു​ടെ ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സം എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.


ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ന്‍റെ പൈ​തൃ​കം നി​ല​നി​ർ​ത്തി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ക്ഷേ​ത്ര​ന​ഗ​രി​യാ​യി വി​ക​സി​പ്പി​ക്ക​ണം. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ക്കാ​ൻ നി​ശ്ച​യി​ച്ച അ​മ്പ​ല്ലൂ​ർ ഇ​ല​ക്ട്രോ​ണി​ക്സ് പാ​ർ​ക്ക്, മ​ണ്ഡ​ല​ത്തി​ലെ നി​ർ​ദി​ഷ്ട സ്ഥ​ല​ത്തു ത​ന്നെ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.