ക​നാ​ലി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്
Saturday, July 6, 2024 4:24 AM IST
ആ​ല​ങ്ങാ​ട്: ക​നാ​ലി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണു ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്. ആ​ല​ങ്ങാ​ട് ചി​ര​ങ്ക​ൻ വീ​ട്ടി​ൽ ജോ​ൺ​സ​നാ​ണു പ​രിക്കേറ്റ​ത്. ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ റോ​ഡ് ഭാ​ഗ​ത്തുനി​ന്ന് ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ത​ര​ത്തി​ലാ​ണു പെ​രി​യാർ വാ​ലി ക​നാ​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇവിടെ കാ​ൽ​ന​ട, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കു പോ​കു​ന്ന​തി​നാ​യി സ്ലാ​ബി​ട്ടി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ബൈ​ക്കു​മാ​യി പോ​കു​ന്ന​തി​ട​യി​ലാ​ണു സ്ലാ​ബ് ഒ​ടി​ഞ്ഞു വീ​ണു യാ​ത്ര​ക്കാ​ര​നു പ​രിക്കേ​റ്റ​ത്.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണു യാ​ത്ര​ക്കാ​രെ ക​നാ​ലി​ൽ നി​ന്നു ക​ര​യ്ക്കു ക​യ​റ്റി​യ​ത്. തു​ട​ർ​ന്നു വാ​ഹ​ന​വും ക​ര​യ്ക്കുക​യ​റ്റി.

പ​രിക്കേ​റ്റ യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രി​യാ​ർ​വാ​ലി ക​നാ​ലി​നു കു​റു​കെ​യു​ള്ള പ​ല സ്ലാ​ബു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും എ​ത്ര​യും വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ജോ​സ് ഗോ​പു​ര​ത്തി​ങ്ക​ൽ ആവശ്യപ്പെട്ടു.