ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ ബ​ഷീ​ർ അ​നു​സ്മ​ര​ണ​വു​മാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ
Saturday, July 6, 2024 4:24 AM IST
മു​വാ​റ്റു​പു​ഴ: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ്കൂ​ളു​ക​ളി​ൽ ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വി​ദ്യാ​ർ​ഥി​ക​ളെ​ത്തി. ബ​ഷീ​ർ ക​ഥ​ക​ളി​ലെ ന​ർ​മ്മ സം​ഭാ​ഷ​ണ​ങ്ങ​ളും സാ​ഹി​ത്യ ച​ർ​ച്ച​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സ്കൂ​ളു​ക​ളി​ൽ ബേ​പ്പൂ​ർ സു​ൽ​ത്താ​നെ അ​നു​സ്മ​രി​ച്ചു.

പാ​യി​പ്ര ഗ​വ. യു ​പി സ്കൂ​ളി​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ. റ​ഹീ​മ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. നൗ​ഫ​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ൾ​ക്കാ​യി​വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. എ. ​സെ​ലീ​ന, അ​ജി​ത രാ​ജ്, എ.​എം. റ​ഹ്മ​ത്ത്, ജോ​സി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം പൂ​ർ​വ വി​ദ്യാ​ർ​ഥി ഡോ. ​സി.​എം. അ​ന​ഘ ന​ട​ത്തി. ഷോ​ർ​ട്ട്ഫി​ലിം പ്ര​ദ​ർ​ശ​ന​വും കു​ട്ടി​ക​ൾ വ​ര​ച്ച കാ​രി​ക്കേ​ച്ച​റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ : മു​ള​വൂ​ർ എം​എ​സ്എം സ്കൂ​ളി​ൽ ബ​ഷീ​ർ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​എ​സ്.​എം ട്ര​സ്റ്റ് ട്ര​ഷ​റ​ർ എം.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​എം. സ​ൽ​മ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് കു​ട്ടി, ഫ​ജ​റ് സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ളും സ​ന്ദ​ർ​ഭ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ പ്ല​ക്കാ​ർ​ഡ് പ്ര​ദ​ർ​ശ​നം, ബ​ഷീ​ർ ക്വി​സ്, ബ​ഷീ​ർ കൃ​തി​ക​ൾ പ​രി​ച​യ​പ്പെ​ട​ൽ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.


ബ​ഷീ​ർ ദി​ന​ത്തി​ൽ ബാ​ല്യ​കാ​ല​സ​ഖി​യു​ടെ എ​ണ്‍​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചാ​യി​രു​ന്നു വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദി​നാ​ഘോ​ഷം. മ​ല​യാ​ളം അ​ധ്യാ​പി​ക സാ​റാ ജോ​ണ്‍ പാ​ത്തു​മ്മ​യു​ടെ വേ​ഷ​മ​ണി​ഞ്ഞ് യ​ഥാ​ർ​ഥ ആ​ടു​മാ​യി വേ​ദി​യി​ലെ​ത്തി​യ​ത് കൗ​തു​ക​മു​ണ​ർ​ത്തി.

ബ​ഷീ​ർ ക​ഥ​ക​ളു​ടെ ആ​സ്വാ​ദ​ന​ക്കു​റി​പ്പ് മ​ത്സ​ര​വും ബ​ഷീ​ർ ദി​ന ക്വി​സും പ്ര​ഫ. എം.​എ. റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്ത "ബ​ഷീ​ർ, ദ ​മാ​ൻ’ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ക​മാ​ൻ​ഡ​ർ സി.​കെ. ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ൻ​ദാ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക ജീ​മോ​ൾ കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പ​ക​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.