50 ശ​ത​മാ​നം റോഡുകൾ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള​താ​ക്കി മാ​റ്റും: മ​ന്ത്രി
Saturday, July 6, 2024 4:24 AM IST
പ​റ​വൂ​ർ: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളി​ൽ 50 ശ​ത​മാ​നം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള​താ​ക്കി മാ​റ്റു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പ​റ​വൂ​ർ-​ചാ​ത്ത​നാ​ട് റോ​ഡി​ൽ വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ച്ച കു​ണ്ടേ​ക്കാ​വ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. സ​ർ​ക്കാ​ർ മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് 100 പാ​ല​ങ്ങ​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. പ​റ​വൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം സ​ർ​ക്കാ​ർ ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2017-18 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നാ​ല് കോ​ടി രൂ​പ ചി​ല​വി​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗ​മാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ലാ സ​ദാ​ന​ന്ദ​ൻ, ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ര​തീ​ഷ്,


ജി​ല്ലാപ​ഞ്ചാ​യ​ത്തം​ഗം ഷാ​രോ​ൺ പ​ന​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ​ത്മ​കു​മാ​രി, പാ​ലം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​ന്ന പാ​പ്പ​ച്ച​ൻ, ഉ​ത്ത​ര​മേ​ഖ​ല പാ​ലം വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ പി.​കെ. ര​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.