പ്ല​സ് വ​ണ്‍ ; ആ​ദ്യ​ദി​നം 26920 പേ​ര്‍
Tuesday, June 25, 2024 6:59 AM IST
കൊ​ച്ചി: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​യ​ത് 26,920 വി​ദ്യാ​ര്‍​ഥി​ക​ള്‍.

മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ അ​വ​സ​നി​ച്ച​പ്പോ​ഴു​ള്ള ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്. മൂ​ന്ന് അ​ലോ​ട്ട്‌​മെ​ന്‍റു​ക​ളി​ലാ​യി ആ​ദ്യ ഓ​പ്ഷ​ന്‍ ന​ല്‍​കി​യ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ര്‍ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ ട്രാ​ന്‍​സ്ഫ​റി​നും ബാ​ച്ച് മാ​റ്റ​ത്തി​നു​മാ​യി ഇ​നി​യും അ​പേ​ക്ഷി​ക്കാം.

38,375 അ​പേ​ക്ഷ​ക​ളാ​ണ് ജി​ല്ല​യി​ല്‍ പ്ല​സ് വ​ണ്‍ പ്ര​ശേ​വ​ന​ത്തി​നാ​യി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 4684 എ​ണ്ണം ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള​താ​യി​രു​ന്നു. നി​ല​വി​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 11,080 സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.


ഇ​തി​ല്‍ മെ​റി​റ്റ് ക്വാ​ട്ട​യി​ല്‍ 3,930 സീ​റ്റു​ക​ളും സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട​യി​ല്‍ 284 സീ​റ്റു​ക​ളും ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ല്‍ 526 സീ​റ്റു​ക​ളും അ​ണ്‍ എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍ 4,445 സീ​റ്റു​ക​ളു​മാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ​ത്. ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും സ്‌​കൂ​ള്‍​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ അ​ധ്യാ​പ​ക​രും മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ച​ത്.