ചെ​റു​തോ​ണി: സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക മേ​ള​യി​ൽ മി​ന്നും​ജ​യം നേ​ടി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ താ​ര​​ങ്ങ​ള്‍​ക്ക് ജ​ന്മ​നാ​ട് സ്വീ​ക​ര​ണം ന​ൽ​കി. ത​ങ്ക​മ​ണി കൂ​ട്ട​ക്ക​ല്ല് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് നാ​ട്ടു​കാ​ര്‍ ഒ​ത്തു​ചേ​ര്‍​ന്ന് കാ​യി​ക പ്ര​തി​ഭ​ക​ളെ വ​ര​വേ​റ്റ​ത്.

എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 100 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണ​വും 200 മീ​റ്റ​റി​ല്‍ വെ​ള്ളി​യും നേ​ടി​യ ദേ​വ​പ്രി​യ ഷൈ​ബു പാ​ല​ത്തും​ത​ല​ക്ക​ല്‍, സീ​ണി​യ​ര്‍ വി​ഭാ​ഗം 3000, 1500, 800 മീ​റ്റ​റു​ക​ളി​ൽ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ അ​ലീ​ന സ​ജീ മാ​ക്ക​ലി​നു​മാ​ണ് കാ​ല്‍​വ​രി​മൗ​ണ്ട് പൗ​രാ​വ​ലി സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. ഇ​രു​വ​രും കാ​ല്‍​വ​രി​മൗ​ണ്ട് കാ​ല്‍​വ​രി ഹൈ​സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സ് കാ​യി​ക പ്ര​തി​ഭ​ക​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ന്‍. പ്ര​ഹ്ളാ​ദ​ന്‍, ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി ജ​യിം​സ്, സി​പി​എം ഇ​ടു​ക്കി ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കെ.​ജെ. ഷൈ​ന്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​വി. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.