ചെ​റു​തോ​ണി: ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ചൂ​ടു​ചാ​യ ഒ​ഴി​ച്ച് പൊ​ള്ളി​ച്ച ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ചേ​ല​ച്ചു​വ​ട് - ഏ​ഴു​ക​മ്പി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പ​ന്നാ​ര​ക്കു​ന്നേ​ൽ ഗി​രീ​ഷ് ത​ങ്ക​പ്പ​ൻ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. കു​ടി​ക്കാ​ൻ കൊ​ടു​ത്ത തി​ള​ച്ച ചാ​യ ഗി​രീ​ഷ് ഭാ​ര്യ​യു​ടെ മു​ഖ​ത്തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും വ​ല​തു ക​ണ്ണി​നും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്.

നി​ത്യ​വും മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തു​ന്ന ഗി​രീ​ഷ് ഭാ​ര്യ​യു​മാ​യി ക​ല​ഹി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ജി. ​അ​നൂ​പ്, എ​സ്ഐമാ​രാ​യ താ​ജു​ദീ​ൻ അ​ഹ​മ്മ​ദ്, ഇ.​എ. നി​സാ​ർ, സീ​നി​യ​ർ സി​പി​ഒ മാ​രാ​യ എം.​ആ​ർ. അ​നീ​ഷ്, ശ​ശി​കു​മാ​ർ, വ​നി​താ സി​പി​ഒ ആ​തി​ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ റിമൻഡ് ചെയ്തു.