രാമപുരം: കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എം.എം. ജേക്കബിന്റെ അനുസ്മരണ സമ്മേളനം നടത്തി. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടോമി കല്ലാനി, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ജയ ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.