എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ കൂട്ടധർണ നടത്തി
Monday, July 8, 2024 7:11 AM IST
ക​ടു​ത്തു​രു​ത്തി: വൈ​ക്കം താ​ലൂ​ക്ക് ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (എ​ഐ​ടി​യു​സി) ക​ടു​ത്തു​രു​ത്തി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ചെ​ത്തു​തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ധ​ര്‍ണ ന​ട​ത്തി. സി​പി​ഐ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​വി.​ബി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​ന്‍. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എ. ര​വീ​ന്ദ്ര​ന്‍, പി.​ജി. ത്രി​ഗു​ണ​സെ​ന്‍, ടി.​എം. സ​ദ​ന്‍, ഡി.​ര​ഞ്ജി​ത്ത് കു​മാ​ര്‍, ജ​യിം​സ് തോ​മ​സ്, സി.​കെ. മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മുപ്പതി​ല​ധി​കം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ സ​ര്‍ക്കാ​രി​ന്‍റെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും അ​നാ​സ്ഥ​മൂ​ലം തൊ​ഴി​ല്‍ന​ഷ്ട​പ്പെ​ട്ടു പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​യു​ന്നു.