അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സി​ൽ പ്ര​തി​ഭാ സം​ഗ​മം ന​ട​ന്നു
Monday, July 8, 2024 12:48 PM IST
കോ​ട്ട​യം: അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സി​ൽ പ്ര​തി​ഭാ സം​ഗ​മ​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മ്മേ​ള​ന​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സം​യു​ക്ത​മാ​യി ന​ട​ന്നു. സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​ഫ. ഡോ. ​റോ​സ​മ്മ സോ​ണി, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ൻ​സ് വ​ർ​ഗീ​സ്, വാ​ർ​ഡ് അം​ഗം ബേ​ബി​നാ​സ് അ​ജാ​സ്, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ന​വീ​ൻ മാ​മൂ​ട്ടി​ൽ, ഫാ. ​ജോ​ബി മം​ഗ​ല​ത്ത്ക​രോ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, മു​ൻ ഹെ​ഡ്മി​സ്ട്രെ​സ് ലി​ജി മാ​ത്യു, സ്കൂ​ൾ ലീ​ഡ​ർ ആ​ൻ​മേ​രി തോ​മ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജാ​സ്മി​ൻ മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.


എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​നി ജോ​സ​ഫ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ തോ​മ​സ് മാ​ത്യു കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.