കോട്ടയം: കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി ജയ്സണ്‍ ജോസഫ് ഒഴുകയില്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ചേര്‍ന്ന പുനഃസംഘടനാ സമ്മേളനത്തിലാണ് ജയ്സണ്‍ ജോസഫിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കെഎസ്സിയിലൂടെയാണു രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. മാന്നാനം കെഇ കോളജില്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരമ്പുഴ റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, അതിരമ്പുഴ പഞ്ചായത്തംഗം, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി അംഗമാണ്.