കു​പ്പ​ക്ക​ര​ത്ത​ടം കു​ടി​വെ​ള്ള​പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Monday, July 8, 2024 7:11 AM IST
കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ 19.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​പ്പാ​ക്കി​യ കു​പ്പ​ക്ക​ര​ത്ത​ടം കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ൻ​സി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 കു​ടും​ബ​ങ്ങ​ൾ​ക്കു ശു​ദ്ധ​ജ​ലം ന​ൽ​കാ​ൻ ക​ഴി​യും. കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ കു​പ്പ​ക്ക​ര​ത്ത​ടം പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ളം ന​ൽ​കാ​ൻ ക​ഴി​യും.

പ​ദ്ധ​തി​യു​ടെ കു​ള​വും ടാ​ങ്കും നി​ർ​മി​ക്കു​ന്ന​തി​ന് സ്ഥ​ലം കു​ടി​വെ​ള്ള പ​ദ്ധ​തി വാ​ങ്ങി ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​ത്. 2021-’’22 വ​ർ​ഷം ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12 ല​ക്ഷം വി​നി​യോ​ഗി​ച്ച് കു​ള​വും, മോ​ട്ടോ​ർ​പു​ര​യും വാ​ട്ട​ർ​ടാ​ങ്കും നി​ർ​മി​ച്ചു.


2022-23 വ​ർ​ഷം അ​ഞ്ചു ല​ക്ഷം വി​നി​യോ​ഗി​ച്ച് മോ​ട്ടോ​റും സ്ഥാ​പി​ച്ചു. 2.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് വൈ​ദ്യു​തി സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ൻ​സി മാ​ത്യു അ​റി​യി​ച്ചു.
പ​ദ്ധ​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.