മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്ന് യുവജനദിനാഘോഷം നടക്കും. രാവിലെ 6.30ന് വിശുദ്ധ കുർബാന, 7.30ന് വികാരി ഫാ. ടോം ജോസ് യുവജനദിന പതാക ഉയർത്തും. തുടർന്ന് ഫാ. സ്റ്റാൻ സാമി രക്തസാക്ഷി ദിനാചരണം.
സമ്മേളനത്തിൽ കെസിവൈഎം രൂപത അസോസിയേറ്റ് ഡയറക്ടർ ഫാ. ജിതിൻ ഫെർണാണ്ടസ് കോട്ടമേട്, സാവ്യോ വർഗീസ് വലിയപുതുശേരി, കെഎൽസിഎ രൂപത ട്രഷറർ റെജി ചാക്കോ പുത്തൻപുരയ്ക്കൽ, ഷെറിൻ ബി. അരുൺ, റെമിൻ രാജൻ മടത്തുമുറിയിൽ, ജെനറ്റ് ജോളി ഈട്ടിക്കൽ എന്നിവർ പ്രസംഗിക്കും.