തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ല്‍
Monday, July 8, 2024 1:27 PM IST
തീ​ക്കോ​യി: അ​നേ​കാ​യി​ര​ങ്ങ​ള്‍​ക്ക് അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ര്‍​ന്ന് ന​ല്‍​കി​യ തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ല്‍. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജൂ​ലൈ 9ന് ​ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും. രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ്ഹാ​ളി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ളി​ന്‍റെ മെ​റി​റ്റ് ദി​നാ​ഘോ​ഷം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഡോ.​തോ​മ​സ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പാ​ലാ രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി.​ജ​യിം​സ് സ്‌​കൂ​ളി​ലെ പൂ​ര്‍​വ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ണ്‍ ജോ​ര്‍​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും.

പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ്മി​ണി തോ​മ​സ്, ഫാ.​ജോ​സ​ഫ് താ​ന്നി​ക്കാ​പ്പാ​റ, ടി.​വി.​ജോ​ര്‍​ജ് തു​രു​ത്തി​യി​ല്‍, ത​ങ്ക​ച്ച​ന്‍ മാ​ത്യു കാ​ക്കാ​നി​യി​ല്‍, സി.​റോ​സി​റ്റ് എ​ഫ്.​സി.​സി, ജോ​മോ​ന്‍ ജോ​സ​ഫ് പോ​ര്‍​ക്കാ​ട്ടി​ല്‍, സാ​ജു മാ​ത്യു, ആ​ഗ്ന​സ് ജോ​ര്‍​ജ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ല്‍ സി. ​ജെ​സി​ന്‍ മ​രി​യ എ​ഫ്സി​സി, സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ണി​ക്കു​ട്ടി അ​ബ്രാ​ഹം ന​ന്ദി​യും പ​റ​യും.


സ്‌​കൂ​ളി​ന്‍റെ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ര്‍ 14-ന് ​ന​ട​ത്തു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും അ​ണി​നി​ര​ക്കു​ന്ന ഗാ​ന​മേ​ള​യും സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന അ​നേ​കം പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും അ​ന്നേ​ദി​വ​സം ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​വും പ്ര​സം​ഗ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. സ്‌​കൂ​ളി​ന്‍റെ ആ​ദ്യ ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും 75-ാം ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന അ​പൂ​ര്‍​വ സം​ഗ​മ​ത്തി​നാ​ണ് ജൂ​ബി​ലി ആ​ഘോ​ഷം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ലോ​ഗോ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ ക​മ്മ​റ്റി​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.