കൂരാച്ചുണ്ട്: പഞ്ചായത്ത്, കൃഷിഭവൻ, ഹരിത കേരളം എന്നിവയുടെ സഹകരണത്തോടെ കാർഷിക ഉപകരണ പ്രദർശനവും വിപണനവും വായ്പമേളയ്ക്കും തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സിമിലി ബിജു, ഡാർലി ഏബ്രഹാം, ഹരിത കേരളം പ്രതിനിധി ജയ്സൺ ജോയ് ഈഴകുന്നേൽ, കൃഷി അസിസ്റ്റന്റ് പ്രതിഭ എന്നിവർ പ്രസംഗിച്ചു. പ്രദർശനം 12 വരെ തുടരും.