ര​സ​ത​ന്ത്ര​ത്തി​ൽ അ​നു​ദി​ന യാ​ത്ര​യു​മാ​യി അ​രു​വി​ത്തു​റ കോ​ള​ജ്
Monday, July 8, 2024 5:35 PM IST
അ​രു​വി​ത്തു​റ: ര​സ​ത​ന്ത്ര വി​ജ്ഞാ​ന​വും വി​സ്മ​യ​ങ്ങ​ളും അ​നു​ദി​നം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന "കെ​മി​സ്ട്രി ഓ​ൺ ദി​സ് ഡേ' ​പ്രോ​ഗ്രാ​മി​ന് അ​രു​വി​ത്തു​റ കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ര​സ​ത​ന്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്യാ​ബി​ൾ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

ര​സ​ത​ന്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റി​വ് വി​ശാ​ല​മാ​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. ദി​വ​സ​വും നോ​ട്ടീ​സ് ബോ​ർ​ഡി​ൽ ര​സ​ത​ന്ത്ര മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന ച​രി​ത്ര നാ​ഴി​ക​ക്ക​ല്ലു​ക​ൾ, സം​ഭ​വ​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.


നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ​തി​വാ​യി പോ​സ്റ്റു​ക​ൾ ഇ​ടാ​നും പ്ര​ശ്നോ​ത്ത​രി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നും ഭാ​വി​യി​ൽ, ഈ ​ശേ​ഖ​രി​ച്ച എ​ല്ലാ ലേ​ഖ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​കാ​നും കെ​മി​സ്ട്രി വി​ഭാ​ഗം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഡോ. ​നി​താ ലി​ൻ​സ​ണാ​ണ് പ്രോ​ഗ്രാ​മി​ന്‍റെ കോ​ഡി​നേ​റ്റ​ർ