കുറവിലങ്ങാട്: പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ തൈറോയിഡ് രക്തപരിശോധനാക്യാമ്പ് നടത്തി. അബോട്ട് ഇന്ത്യ ലിമിറ്റഡ്, ഡിഡിആർസി ലാബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടെസി സജീവ് അധ്യക്ഷത വഹിച്ചു. എം.എൻ. രമേശൻ, വിനു കുര്യൻ, ഡാർളി ജോജി, ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, സെക്രട്ടറി എൻ. പ്രദീപ് എന്നിവർ പ്രസംഗിച്ചു. നൂറിലേറെപ്പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.