കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു; മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Monday, July 8, 2024 10:23 PM IST
നീ​ലേ​ശ്വ​രം: ബൈ​ക്കി​നു പി​ന്നി​ല്‍ കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ എ​ട്ട​ക്ക​യ​ത്തെ കെ.​വി.​ഹു​സൈ​ന്‍​കു​ട്ടി (59) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച മ​ക​ന്‍ ഫൈ​സ​ല്‍ (29) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി 12.30ഓ​ടെ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര മേ​ല്‍​പ്പാ​ല​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മം​ഗ​ളൂ​രു​വി​ല്‍ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ല്‍ പോ​യി ബൈ​ക്കി​ല്‍ ഇ​രി​ക്കൂ​റി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെ​യും ഉ​ട​ൻ നീ​ലേ​ശ്വ​രം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഉ​ട​ന്‍ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ ഹു​സൈ​ന്‍​കു​ട്ടി മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് കോ​ള​ജി​ലെ ബ​സ് ഡ്രൈ​വ​ര്‍ ആ​ണ് ഹു​സൈ​ന്‍​കു​ട്ടി. മ​ക​ന്‍ ഫൈ​സ​ല്‍ ജൂ​ണ്‍ 26 നാ​ണ് ക​ര്‍​ണാ​ട​ക മ​ടി​ക്കേ​രി സ്വ​ദേ​ശി​നി​യെ വി​വാ​ഹം ചെ​യ്ത​ത്.


അ​തേ​സ​മ​യം അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ര്‍ നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബ​ങ്ക​ള​ത്തെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍​നി​ന്നും നീ​ലേ​ശ്വ​രം പോ​ലീ​സ് കാ​ര്‍ ക​ണ്ടെ​ടു​ത്തു. മാ​വു​ങ്കാ​ല്‍ സ്വ​ദേ​ശി​യും ടി​പ്പ​ര്‍​ലോ​റി ഡ്രൈ​വ​റു​മാ​യ ഋ​ഷി​കേ​ശി​ന്‍റെ കെ​എ​ല്‍ 23 എ​ഫ് 8344 ന​മ്പ​ര്‍ മാ​രു​തി സെ​ന്‍ കാ​റാ​ണി​ത്.

എ.​പി.​സൈ​ബു​ന്നീ​സ​യാ​ണ് ഹു​സൈ​ന്‍​കു​ട്ടി​യു​ടെ ഭാ​ര്യ. മ​റ്റു മ​ക്ക​ള്‍: ഫാ​സി​ല, പ​ഫ്‌​സീ​ന, ഫ​സ​ല​ത്തു​ന്നീ​സ. മ​രു​മ​ക്ക​ള്‍: റാ​സി​ഖ്, മു​ഫീ​ര്‍, ഹാ​ഷി​ര്‍, ഹ​ഷു​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹാ​രി​സ്, സാ​ബി​ത്ത്, ആ​യി​ഷ, ഖ​ദീ​ജ, റ​ഹ്‌​മ​ത്ത്, സു​ബൈ​ദ, സെ​റീ​ന, റാ​ബി, മ​റി​യം.