ചങ്ങനാശേരി: പഴയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹാജി മീരാ വലിയുള്ളാഹ് കുഞ്ഞുണ്ണി കോയ തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബം എന്നിവരുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള ആണ്ട് നേര്ച്ചയില് ആയിരങ്ങള്‍ പങ്കാളികളായി.
രാവിലെ 8.45ന് ദുആയോടെ നേര്‍ച്ചവിതരണം ആരംഭിച്ചു. പഴയപള്ളി ചീഫ് ഇമാം അല്‍ഹാഫിസ് അബുഷമ്മാസ് മൗലവി, അസിസ്റ്റന്റ് ഇമാം മുഹിയിദീന്‍ ബാഖവി, ഷബീര്‍ സഖാഫി എന്നിവര്‍ ദുആയിക്ക് നേതൃത്വം നല്കി.