മാർത്തോമ്മ സഭ സീനിയർ വികാരി ജനറാൾ റവ. ജോർജ് മാത്യു 30നു വിരമിക്കും
Friday, June 28, 2024 4:12 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. ജോ​ർ​ജ് മാ​ത്യു 30നു ​വി​ര​മി​ക്കും. വി​കാ​രി ജ​ന​റാ​ൾ സ്ഥാ​ന​ത്തു മൂ​ന്നു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് സ​ഭ​യു​ടെ സ​ജീ​വ ശു​ശ്രൂ​ഷ​യി​ൽ​നി​ന്നും അ​ദ്ദേ​ഹം വി​ര​മി​ക്കു​ന്ന​ത്.

39 വ​ർ​ഷ​ത്തെ സ​ജീ​വ പ​ട്ട​ത്വ ശു​ശ്രൂ​ഷ​യി​ൽ​നി​ന്നു ത​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ വി​ര​മി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 30ന് ​രാ​വി​ലെ തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള​ളി​യി​ൽ റ​വ. ജോ​ർ​ജ് മാ​ത്യു വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. കീ​ക്കൊ​ഴൂ​ർ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യി​ൽ എ​രു​ത്തി​ക്ക​ൽ എ.​വി. ജോ​ർ​ജി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം 1985 ജൂ​ൺ 12നാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 20 ല​ധി​കം പ​ള്ളി​ക​ളി​ലും ആ​ലു​വ ശാ​ന്തി​ഗി​രി ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ആ​റു​വ​ർ​ഷം ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സ​ഭ​യു​ടെ സു​പ്ര​ധാ​ന സ​മി​തി​ക​ളാ​യ സ​ഭാ കൗ​ൺ​സി​ൽ, എ​പ്പി​സ്കോ​പ്പ​ൽ നോ​മി​നേ​ഷ​ൻ ബോ​ർ​ഡ്, വൈ​ദി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി, ഫി​നാ​ൻ​സ് ക​മ്മി​റ്റി എ​ന്നി​വ​യി​ലും അം​ഗ​മാ​യി.

സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ, പ്രോ​ജ​ക്ടു​ക​ൾ എ​ന്നി​വ​യു​ടെ ചു​മ​ത​ല​യും വ​ഹി​ച്ചി​ട്ടു​ണ്ട്. സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ നേ​തൃ​ത്വ​മാ​ണ് റ​വ. ജോ​ർ​ജ് മാ​ത്യു ന​ൽ​കി​യ​ത്.

ഭാ​ര്യ: മി​നി മാ​ത്യു. ര​ണ്ടു മ​ക്ക​ളു​ണ്ട്. സ​ജീ​വ ശു​ശ്രൂ​ഷ​യി​ൽ​നി​ന്ന് വി​ര​മി​ച്ച സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ളി​ന് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.