ആ​റാം പ്ര​വൃ​ത്തിദി​ന​ത്തി​ല്‍ ക്ല​സ്റ്റ​ര്‍, പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍
Sunday, June 30, 2024 3:56 AM IST
പ​ത്ത​നം​തി​ട്ട: ആ​റാം പ്ര​വൃ​ത്തി​ദി​നം തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ആ​ഴ്ച​യി​ലും അ​ധ്യാ​പ​ക​ര്‍​ക്ക് അ​വ​ധി​യാ​യി​ല്ല. അ​ധ്യ​യ​ന ദി​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി​ദി​ന​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെത്തു​ട​ര്‍​ന്ന് ഇ​തി​ല്‍ ചി​ല ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഉ​ത്ത​ര​വു​ക​ളു​ണ്ടാ​യി​ല്ല.

ഇ​ന്ന​ലെ സ്‌​കൂ​ളു​ക​ളി​ല്‍ പോ​കേ​ണ്ടി വ​ന്നി​ല്ലെ​ങ്കി​ലും അ​ധ്യാ​പ​ക​ര്‍​ക്ക് ക്ല​സ്റ്റ​ര്‍ നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തോ​ടെ തു​ട​ര്‍​ച്ച​യാ​യ ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തി​ലും ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്ന​തി​ന്‍റെ പ്ര​തി​ഷേ​ധം പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക​ളി​ലും ആ​റാം പ്ര​വൃ​ത്തി​ദി​നം ബ​ഹി​ഷ്‌​ക​രി​ച്ച് പ്ര​തി​ഷേ​ധി​ച്ച അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ ഇ​ന്ന​ലെ ക്ല​സ്റ്റ​റും ബ​ഹി​ഷ്‌​ക​രി​ച്ചു.

തി​രു​വ​ല്ല​യി​ല്‍ ഡി​ഡി​ഇ ഓ​ഫീ​സ് ധ​ര്‍​ണ

തി​രു​വ​ല്ല: തു​ട​ര്‍​ച്ച​യാ​യ ആ​റാം പ്ര​വൃ​ത്തി ദി​ന​ത്തി​ലെ ക്ല​സ്റ്റ​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ച അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. വി​വി​ധ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​നു​ക​ള്‍ അം​ഗീ​ക​രി​ച്ച അ​ധ്യ​യ​ന സ​മ​യം ആ​ലോ​ച​ന​യി​ല്ലാ​തെ വ​ര്‍​ധി​പ്പി​ച്ച​താ​ണ് സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ഹൈ​സ്‌​കൂ​ള്‍ ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി ല​യ​നം ഉ​പേ​ക്ഷി​ക്കു​ക, പ​ങ്കാ​ളി​ത്തെ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും കെ​പി​എ​സ്ടി​എ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ധ​ര്‍​ണ​യി​ല്‍ അ​ധ്യാ​പ​ക​ര്‍ ഉ​ന്ന​യി​ച്ചു. കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്ക​രി ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ​സ്. പ്രേം, ​സം​സ്ഥാ​ന നി​ര്‍​വാ​ഹ​കസ​മി​തി അം​ഗ​ങ്ങ​ളാ​യ വ​ര്‍​ഗീ​സ് ജോ​സ​ഫ്, വി.​ജി. കി​ഷോ​ര്‍, എ​സ്. ദി​ലീ​പ്കു​മാ​ര്‍, സി.​കെ. ച​ന്ദ്ര​ന്‍, ബി​റ്റി അ​ന്ന​മ്മ തോ​മ​സ്, പ്രീ​ത ബി. ​നാ​യ​ര്‍, സി.​കെ. ച​ന്ദ്ര​ന്‍, സം​സ്ഥാ​ന വ​നി​ത ഫോ​റം ക​ണ്‍​വീ​ന​ര്‍ എ​സ്. ചി​ത്ര, ട്ര​ഷ​റ​ര്‍ ഫ്രെ​ഡി ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.