ലോ​ട്ട​റി ഏ​ജ​ൻ​സി​യെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, June 29, 2024 4:11 AM IST
പ​ത്ത​നം​തി​ട്ട: പ്ര​മു​ഖ ലോ​ട്ട​റി ഹോ​ൾ​സെ​യി​ൽ ഏ​ജ​ൻ​സി​യു​ടെ എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ശാ​ഖ​യി​ൽനി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

റാ​ന്നി പു​തു​ശേ​രി​മ​ല ഭാ​ഗ​ത്ത് തെ​ക്കേ​മു​റി​യി​ൽ വീ​ട്ടി​ൽ ടി.​എ​സ്. അ​നൂ​പ് (30), കോ​ന്നി ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ ക​ളി​ക​ട​വു​ങ്ക​ൽ കാ​ലാ​യി​ൽ സു​നു​മോ​ൻ (39) എ​ന്നി​വ​രെ​യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഇ​രു​വ​രും ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ബ്രാ​ഞ്ചി​ലെ ലോ​ട്ട​റിക്ക​ട​യി​ൽ 2020 -2024 കാ​ല​യ​ള​വി​ൽ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വി​ൽ​പ്പന ന​ട​ത്തി കി​ട്ടി​യ പ​ണം ഹെ​ഡ് ഓ​ഫീ​സി​ൽ ഏ​ൽ​പ്പി​ക്കാ​തെ വ്യാ​ജ രേ​ഖ​ക​ളും ക​ണ​ക്കു​ക​ളും നി​ർ​മി​ച്ചു 39,60,034 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്.

പ​രാ​തി​യെത്തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.