കോ​ന്നി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​ര​ിക്കാൻ 1.16 കോ​ടി രൂ​പ
Saturday, June 29, 2024 4:11 AM IST
കോ​ന്നി: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്നും 1.16 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
ബ​സ് സ്റ്റേ​ഷ​നി​ൽ നി​ല​വി​ൽ യാ​ർ​ഡ് നി​ർ​മി​ച്ച​തി​ന്‍റെ ശേ​ഷി​ച്ചഭാ​ഗം ടാ​ർ ചെ​യ്യു​ന്ന​തി​നും ഡ്രെ​യി​നേ​ജ് നി​ർ​മി​ക്കു​ന്ന​തി​നു​മാ​യി 76.90 ല​ക്ഷം രൂ​പ​യും യാ​ത്ര​ക്കാ​ർ​ക്കാ​യി അ​മി​നി​റ്റി സെ​ന്‍റർ, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, ശു​ചി​മു​റി​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നാ​യി 39. 86ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

യാ​ർ​ഡ് നി​ർ​മാ​ണം പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​വും അ​മി​നി​റ്റി സെന്‍റ​ർ നി​ർ​മാ​ണം എ​ൽ​എ​സ്ജി ഡിയു​മാ​ണ് നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ നി​ല​വി​ലു​ള്ള യാ​ർ​ഡ് നി​ർ​മാ​ണ​ത്തി​ന് എ​ച്ച്എ​ൽ​എ​ൽ​ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി 1.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. കെ​ട്ടി​ടനി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​മാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റാ​ൻ​ഡി​ൽ ആ​വ​ശ്യ​മാ​യ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 32 ല​ക്ഷം രൂ​പ എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്നും ചെ​ല​വ​ഴി​ച്ച് പൊ​ക്ക​വി​ള​ക്കു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സ്‌സ്റ്റേ​ഷ​ൻ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്നും എ​ട്ടു ല​ക്ഷം രൂ​പ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചു ന​ൽ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.