നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് നടത്തി
Saturday, June 29, 2024 4:11 AM IST
റാ​ന്നി: സി​റ്റ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന്‍റെ​യും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​ക്ക​യം ന്യൂ ​വി​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പും ന​ട​ത്തി.

ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു സാ​മു​വേ​ൽ നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​സു​നി​ൽ തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ ​വി​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി ഔ​ട്ട്റീ​ച്ച് മാ​നേ​ജ​ർ ജോ​സ​ഫ് ജോ​സ​ഫ് ക്യാ​ന്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ ബ്രൈ​റ്റ് എം. ​ടോം, ദീ​പി​ക പ​ത്ത​നം​തി​ട്ട ബ്യൂ​റോ ചീ​ഫ് ബി​ജു കു​ര്യ​ൻ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ന​ശ്വ​ര കെ. ​ര​മേ​ശ്‌, ഡോ. ​അ​രു​ണാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.