കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി
Sunday, June 30, 2024 3:56 AM IST
കൊ​ടു​മ​ണ്‍: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ത്തി​നു വി​രു​ദ്ധ​മാ​യി ഏ​ഴം​കു​ളം- കൈ​പ്പ​ട്ടൂ​ര്‍ റോ​ഡി​ല്‍ കൊ​ടു​മ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ന് എ​തി​ര്‍വ​ശ​ത്തെ ഓ​ട​യു​ടെ പ​ണി​ക​ള്‍ ആ​രം​ഭി​ച്ച​തി​ലും ത​ട​ഞ്ഞ​പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​യി​ലും പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​ത്യ​ത്വ​ത്തി​ല്‍ ഓ​ടനി​ര്‍​മാ​ണ സ്ഥ​ല​ത്തേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

കൊ​ടു​മ​ണ്‍ ജം​ഗ്ഷ​നി​ല്‍നി​ന്നും മാ​ര്‍​ച്ച് ആ​രം​ഭി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ റോ​ഡി​ല്‍ ബാ​രി​ക്കേ​ഡ് വ​ച്ച് പോ​ലീ​സ് മാ​ര്‍​ച്ച് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ന്ന യോ​ഗം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന​ത്തി​ന് കോ​ണ്‍​ഗ്ര​സ് ഒ​രി​ക്ക​ലും എ​തി​ര് നി​ന്നി​ട്ടി​ല്ലെ​ന്നും ഓ​ടനി​ര്‍​മാ​ണം അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി​യാ​ണെ​ന്ന പേ​രി​ല്‍ ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത് സി​പി​എം ജി​ല്ലാ ക​മ്മിറ്റി​യം​ഗം കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ്രീ​ധ​ര​നാ​ണെ​ന്നും പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക​ള്‍ വ​രുംദി​വ​സ​ങ്ങ​ളി​ല്‍ ഓ​രോ​ന്നാ​യി പു​റ​ത്തു​കൊ​ണ്ടുവ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​നി​ല്‍ കൊ​ച്ച​മു​ഴി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ വ​ര്‍​ഗീ​സ്, തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍, അ​ജി​കു​മാ​ര്‍ ര​ണ്ടാം​കൂ​റ്റി, എ. ​വി​ജ​യ​ന്‍ നാ​യ​ര്‍, എ.​ജി. ശ്രീ​കു​മാ​ര്‍, ജി​തേ​ഷ്‌​കു​മാ​ര്‍, ബി​ജു ഫി​ലി​പ്പ്, അ​ങ്ങാ​ടി​ക്ക​ല്‍ വി​ജ​യ​കു​മാ​ര്‍, മു​ല്ലൂ​ര്‍ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.