പു​ന​ലൂ​രി​ലെ ക​ലു​ങ്ങും​ മു​ക​ൾ വാ​ർ​ഡി​ൽ ര​ണ്ടാം വ​ർ​ഷ​വും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ
Saturday, July 6, 2024 6:06 AM IST
പു​ന​ലൂ​ർ : രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പ​ദ​വി നേ​ടി​യ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ക​ല​ങ്ങും​മു​ക​ൾ വാ​ർ​ഡ് ര​ണ്ടാം വ​ർ​ഷ​വും ഇ​ൻ​ഷു​റ​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കു​ന്നു.
വാ​ർ​ഡി​ലെ 485 കു​ടും​ബ​ങ്ങ​ളി​ലെ 1382 പേ​ർ​ക്ക് അ​പ​ക​ട മ​ര​ണ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് അം​ഗീ​കാ​രം നേ​ടി​യ​ത്.

വാ​ർ​ഡ് കൗ​ൺ​സി​ല​റും ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റു​മാ​യ ജി. ​ജ​യ​പ്ര​കാ​ശാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ങ്കാ​ളി.

അ​പ​ക​ട മ​ര​ണ​ത്തി​ന് ആ​ശ്രി​ത​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും വൈ​ക​ല്യ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ സ്കൂ​ളു​ക​ളും റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പു​ന​ലൂ​രി​ലെ മാ​തൃ​ക പി​ന്തു​ട​രു​ക​യാ​ണ്.

ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും ത​മി​ഴ് ക​ന്ന​ട തെ​ലു​ങ്ക് ചാ​ന​ലു​ക​ളും മാ​തൃ​കാ പ​ദ്ധ​തി​യെ അ​ഭി​ന​ന്ദി​ച്ചു .

പ​ദ്ധ​തി​ക്ക് ജ​യ​പ്ര​കാ​ശി​നെ ഗ്ലോ​ബ​ൽ ക​ൺ​സ്യൂ​മ​ർ റൈ​റ്റ്സ് ഫോ​റ​ത്തി​ന്‍റെ പേ​രി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ കി​ര​ൺ ബേ​ദി പു​ര​സ്കാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചി​രു​ന്നു.

പ്രീ​മി​യ​ത്തി​ന്‍റെ പ​കു​തി കൗ​ണ്‍​സി​ല​ര്‍ ത​ന്‍റെ ഓ​ണ​റേ​റി​യ​ത്തി​ൽ നി​ന്ന് അ​ട​യ്ക്കു​മ്പോ​ള്‍ ബാ​ക്കി തു​ക പു​ന​ലൂ​ർ വി​ജ​യ​കൃ​ഷ്ണ ജ്വ​ല്ല​റി അ​ട​യ്ക്കും.

12 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ന​ലൂ​ര്‍ എം​എ​ല്‍​എ പി.​എ​സ്. സു​പാ​ല്‍ മു​ഖ്യ അ​തി​ഥി​യാ​കും. എ​സ്എ​സ്എ​ൽ​സി , പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി. ​ജ​യ​പ്ര​കാ​ശ്, വി​ജ​യ​കൃ​ഷ്ണ വി​ജ​യ​ൻ, ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.