ക്രിസ്തുവിന്റെ പരിമളം
ഫാ. ജോസഫ് ജോയി
അറയ്ക്കൽ
പേജ്: 144 വില: ₹150
ഐറിൻ മീഡിയ,
കോഴിക്കോട്
ഫോൺ: 9995574308
ചെറിയ കാര്യങ്ങളിൽ ശ്രദ്ധിച്ച് എങ്ങനെ സന്തോഷത്തിലേക്ക് എത്താമെന്നു ലളിതമായി
വിവരിക്കുന്ന ഗ്രന്ഥം. നല്ല ചിന്തകളും ആശയങ്ങളും കഥകളുമൊക്കെ ചേർന്ന ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ ഒരു ശാന്തത ഉള്ളിൽ നിറയും.
എങ്കിലും എന്റെ നിഴലെവിടെ (100 ലോക കവിതകൾ)
പരി: ഡോ. ഷീബ രജികുമാർ
പേജ്: 160 വില: ₹220
പായൽ ബുക്സ്, കണ്ണൂർ
ഫോൺ: 9497007172
ലോകപ്രശസ്തരായ കവികളുടെ പ്രശസ്തമായ 100 കവിതകളുടെ മലയാളം പരിഭാഷ. പരിഭാഷയ്ക്കൊപ്പംതന്നെ മൂലകൃതി വായിക്കാനുള്ള ക്യുആർ കോഡ് നൽകിയിരിക്കുന്നത് വായനക്കാർക്ക് ഏറെ പ്രയോജനകരമാണ്. കവിതകളുടെ ആശയങ്ങൾ ചോർന്നുപോകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ആരാണ് ഇന്ത്യക്കാർ
റഫീക്ക് മംഗലശേരി
പേജ്: 80 വില: ₹180
ബുക്ക് മീഡിയ, കോട്ടയം
ഫോൺ: 9526478044
പൗരത്വപ്രശ്നത്തെ പശ്ചാത്തലമാക്കി സമകാലിക രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ ആവിഷ്കരിക്കുന്ന നാടകം. ശാസ്ത്രസാഹിത്യ പരിഷത്ത് അഞ്ഞൂറോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
Carmelite Missionaries on the Malabar Coast (1773-1802)
ഡോ. ഫ്രാൻസിസ് തോണിപ്പാറ സിഎംഐ
പേജ്: 148 വില: ₹300 ധർമാരാം പബ്ലിക്കേഷൻസ്, ബംഗളൂരു.ഫോൺ: 9538909803
കേരള ക്രൈസ്തവരുടെ ചരിത്രത്തിൽ 17-ാം നൂറ്റാണ്ടു മുതൽ സജീവസാന്നിധ്യമാണ് കർമലീത്ത സന്യാസ വൈദികർ.
അതിൽ 1773 മുതൽ 1802 വരെയുള്ള കാലഘട്ടത്തിലെ കർമലീത്തക്കാരായ വൈദികമേലധ്യക്ഷൻമാരുടെ ചരിത്രവും ആ കാലഘട്ടത്തിന്റെ സത്യസന്ധമായ പശ്ചാത്തല വിവരണവും ഉൾപ്പെടുന്ന പഠനഗ്രന്ഥം.
മൂലസ്രോതസുകളെ അടിസ്ഥാനമാക്കി അംബ്രോസിയൂസ് പാതിരി ലത്തീൻ ഭാഷയിൽ രചിച്ച ഹിയരാർക്കിയ കർമലിത്താന എന്ന ഗ്രന്ഥത്തിന്റെ പ്രസക്തഭാഗങ്ങളുടെ വിവർത്തനമാണിത്.