പനയന്പാല (മൂന്നു വാല്യങ്ങൾ)
ജോൺ കുര്യൻ
പേജ്: 1235
വില: ₹2400
പ്രൈവറ്റ് പബ്ലിക്കേഷൻ,
കോട്ടയം
ഫോൺ: 9846597253
മൂന്നു ഭാഗങ്ങളിലായി മധ്യതിരുവിതാംകൂറിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ കഥ പറയാൻ ശ്രമിക്കുന്ന ബൃഹത് നോവൽ. മതവും വിശ്വാസാചാരങ്ങളുമൊക്കെ ഒരാളുടെ വികാരത്തെയും ചിന്തകളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന അന്വേഷണം കൂടിയാണ് കൃതിയെന്ന് ഗ്രന്ഥകാരൻ പറയുന്നു.
അയാൾക്കു ചുറ്റുമുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരിലൂടെയാണ് ഈ കഥ ഇതൾ വിരിയുന്നത്. ഒാരോ വാല്യവും പ്രത്യേകം വാങ്ങി വായിക്കാൻ കഴിയുന്ന രീതിയിലാണ് അവതരണം.
കേരള ക്രൈസ്തവർ സംസ്കാരം പൈതൃകം
വർഗീസ് അങ്കമാലി
പേജ്: 560 വില: ₹525
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം
ഫോൺ: 9249898418
കേരള ക്രൈസ്തവരുടെ സങ്കീർണമായ ചരിത്രം വിശദമാക്കുന്ന ബൃഹദ് ഗ്രന്ഥം.
പല ചരിത്രഗ്രന്ഥങ്ങളും ഒഴിവാക്കിയിരിക്കുന്ന നിരവധി പഠനമേഖലകൾ തുറന്നുതരുന്ന ഈ ഗ്രന്ഥം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാന്പത്തിക, കാർഷിക ഘടനകളുടെ രൂപീകരണത്തിൽ ക്രിസ്തുമതം വഹിച്ച നിർണായക പങ്ക് വെളിപ്പെടുത്തുന്നു.
കേവലം മതചരിത്രമല്ല, മതം ഒരു നാടിനെ പരിവർത്തന വിധേയമാക്കിയതിന്റെ ചരിത്രമായി ഈ ഗ്രന്ഥം മാറുന്നു.
എത്രയും പ്രിയപ്പെട്ട അച്ഛന്
ഫ്രാൻസ് കാഫ്ക
വിവർത്തനം:
വി. രവികുമാർ
പേജ്: 114 വില: ₹150
ഐറിസ് ബുക്സ്,
തൃശൂർ
ഫോൺ- 7356370521.
നിരർഥകതയുടെയും നൈരാശ്യത്തിന്റെയും മതിൽക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിപ്പോയ മനുഷ്യജീവിതങ്ങളെക്കുറിച്ചെഴുതിയ വിഖ്യാത എഴുത്തുകാരൻ ഫ്രാൻസ് കാഫ്ക അച്ഛൻ ഹെർമൻ കാഫ്കയ്ക്ക് എഴുതിയ കത്ത്.
കാഫ്കയുടെ ആത്മകഥാപരമായ രചനകളിൽ ഏറ്റവും പ്രധാനപ്പെട്ട കൃതി. ഫ്രാൻസ് കാഫ്കയുടെയും ഹെർമൻ കാഫ്കയുടെയും മരണശേഷം 1953ൽ ആണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
കൃഷ്ണനും ക്രിസ്തുവും ഭാരതത്തിൽ
അഗസ്റ്റിൻ
നടുവിലേക്കൂറ്റ്
പേജ്: 140 വില: ₹250
ബുക്ക് മീഡിയ, കോട്ടയം
ക്രിസ്തുമതം, ഹിന്ദുമതം എന്നിവ മുന്നോട്ടുവയ്ക്കുന്ന ദാർശനിക നിലപാടുകളിലേക്കുള്ള യാത്രയാണ് ഈ ഗ്രന്ഥം. വിവിധ വിശ്വാസധാരകളെയും ദൈവവിശ്വാസം സംബന്ധിച്ച സമകാലികമായ ചില പ്രതിവാദങ്ങളെയും ഗ്രന്ഥം അഭിമുഖീകരിക്കുന്നുണ്ട്.
നിർവാണ
തയ്യുള്ളതിൽ രാജൻ
പേജ്: 184 വില: ₹300
ഒാർമ, വടകര
ഫോൺ: 9846601717
ഗൗതമബുദ്ധന്റെ നിർവാണത്തിലേക്കുള്ള പരിവ ർത്തനം നാടകരൂപത്തിൽ ഉൾക്കൊള്ളിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഗ്രന്ഥകാരൻ.
ഇതൊരു ബഹുഭാഷാ പതിപ്പാണ്. മലയാളത്തിനൊപ്പം കന്നഡ, തമിഴ്, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പരിഭാഷയും പുസ്തകത്തിൽ ഉൾപ്പെടുന്നു.