കാലം കണ്ണാടി നോക്കുന്പോൾ
ഡോ.എം.ആർ. മിനി
പേജ്: 96 വില: ₹130
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
63 കവിതകളുടെ സമാഹാരം. മികച്ച കാവ്യഭാഷ. സ്നേഹസന്പന്നരും ധർമിഷ്ഠരുമായ ഒരു ജനതയെ സ്വപ്നംകണ്ട് എഴുതിയ കവിതകൾ. സമകാലിക സംഭവങ്ങൾ പലതും ഇവയിൽ കാണാം. ഭാരതീയ ഉപനിഷത് ദർശനമാണ് കവിതയിലെന്പാടും നിഴലിച്ചിരിക്കുന്നത്.
സ്നേഹപാതയിൽ
ഫാ. കുര്യാക്കോസ്
കച്ചറമറ്റം
എഡി. ഫ്രാൻസിസ് മൈക്കിൾ കോലോത്ത്
പേജ്: 248 വില: ₹290
ബുക്ക് മീഡിയ, കോട്ടയം
ഫോൺ: 9447536240
ഫാ. കുര്യാക്കോസ് കച്ചിറമറ്റത്തിന്റെ ഒാർമക്കുറിപ്പുകളുടെ രണ്ടാം പതിപ്പ്. സംഗീതജ്ഞൻ, സംഗീതസംവിധായകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലൊക്കെ തിളങ്ങിയ വ്യക്തിത്വം. അദ്ദേഹം ആരംഭിച്ച എയ്ഞ്ചൽ വോയ്സ് എന്ന ഗാനമേള ട്രൂപ്പ് ലോകമെന്പാടും പ്രശസ്തിനേടി. കലായാത്രകളും വൈദികവൃത്തിയിലെ അനുഭവങ്ങളുമൊക്കെ ഇതിൽ വായിക്കാം.
ഓർമയുടെ പുസ്തകം
സെബാസ്റ്റ്യൻ
വലിയകാല
പേജ്: 284 വില: ₹340
വോയ്സ് ബുക്സ്,
മഞ്ചേരി
ഫോൺ: 9447534488
അധ്യാപകൻ, പത്രപ്രവർത്തകൻ, പത്രാധിപർ, പ്രസാധകൻ എന്നിങ്ങനെയെല്ലാം ശ്രദ്ധേയനായ സെബാസ്റ്റ്യൻ വലിയകാലയുടെ ജീവിതാനുഭവങ്ങൾ. അതുപോലെ യാത്രാനുഭവങ്ങളും. പ്രമുഖരും അല്ലാത്തവരുമായ നിരവധി ആളുകൾ ഈ പുസ്തകത്തിൽ കടന്നുവരുന്നുണ്ട്.
സ്വർഗം കവർന്ന പരിവ്രാജിക
ബിജു മഠത്തിക്കുന്നേൽ
പേജ്: 296 വില: ₹580
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
ഹൃദയസ്പർശിയായ ഒരു ജീവിതകഥ. എസ്ഡി സന്യാസസമൂഹാംഗമായിരുന്ന സിസ്റ്റർ ജെസിറ്റിന്റെ ജീവിതവും കുറിപ്പുകളുമാണ് ഈ ഗ്രന്ഥം. ഗുരുതരമായ കാൻസർ രോഗത്തെ പുഞ്ചിരിയോടെയും ദൈവവിശ്വാസത്തോടെയും നേരിട്ട് അകാലത്തിൽ കടന്നുപോയ സിസ്റ്ററുടെ ജീവിതകഥ ഏതു ഹൃദയത്തെയും ആർദ്രമാക്കും.
മരിയൻ ധ്യാനങ്ങൾ
ഡോ. ഇൽഡെഫോൻസോ ആർ. വില്ലാർ
പരി: ടി. ദേവപ്രസാദ്
പേജ്: 368 വില: ₹440
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
മനുഷ്യബുദ്ധിക്കു പൂർണമായും ഗ്രഹിക്കാൻ കഴിയാത്ത വിധം ആഴമുള്ള ദൈവികരഹസ്യമാണ് പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതം. ആ ആത്മീയ യാഥാർഥ്യത്തിന്റെ പൊരുളിലേക്കുള്ള തീർഥാടനമാണ് റവ.ഡോ. ഇൻഡെഫോൻസോ ആർ വില്ലാറിന്റെ മരിയൻ ധ്യാനങ്ങൾ. അതിന്റെ മലയാളം പരിഭാഷ.
കെ.സി. വർക്കി ലഘു ജീവചരിത്രം
ജോഷി റയാൻ
പേജ്: 72
കുന്നുംപുറം പബ്ലിക്കേഷൻ, കോട്ടയം, ഫോൺ: 90371 2468
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പ്രതിസന്ധികളെ മറികടന്ന് ഉന്നത വിദ്യാഭ്യാസം നേടുകയും അധ്യാപനം, പുസ്തകരചന, സാഹിത്യപ്രവർത്തനം എന്നിങ്ങനെയുള്ള മേഖലകളിൽ തിളങ്ങുകയും ചെയ്ത കോട്ടയം സ്വദേശി കെ.സി.വർക്കി ബിഎ, എൽടിയുടെ ലഘുജീവചരിത്രം. അറിവും ആത്മീയതയും വ്രതമാക്കിയ കർമയോഗിയായിരുന്നു അദ്ദേഹമെന്നു ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു.