സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സൈ​ന്യ​ത്തി​ലെ മു​ൻ സ​ർ​ജന്‍റ്​ അ​റ​സ്റ്റി​ൽ
Wednesday, September 10, 2025 6:42 AM IST
പി .പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ: യു​എ​സ് സൈ​ന്യ​ത്തി​ലെ മു​ൻ സ​ർ​ജ​ന്‍റ് ബാ​ജു​ൻ മാ​വ​ൽ​വ​ല്ല​യെ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ബാ​ജു​ൻ സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.


ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മാ​വ​ൽ​വ​ല്ല​യു​ടെ അ​ച്ഛ​നും അ​ഫ്ഗാ​നി​സ്ഥാ​നി​ലും ഇ​റാ​ഖി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ബാ​ജു​ൻ മാ​വ​ൽ​വ​ല്ല​യു​ടെ സ​ഹോ​ദ​രി ധ​ന​സ​മാ​ഹ​ര​ണ ക്യാന്പയിൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
">