ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ച റ​വ.​ഫി​ലി​പ്പ് വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച
Wednesday, September 10, 2025 11:03 AM IST
ഷാ​ജി രാ​മ​പു​രം
ന്യൂ​യോ​ർ​ക്ക്: ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ച മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നും പ്ര​മു​ഖ ക​ൺ​വ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ക​നു​മാ​യി​രു​ന്ന വെ​ണ്മ​ണി വാ​ത​ല്ലൂ​ർ കു​ടും​ബാം​ഗം റ​വ. ഫി​ലി​പ്പ് വ​ർ​ഗീ​സി​ന്‍റെ(87) പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം 4.30 മു​ത​ൽ ഒമ്പത് വ​രെ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (24518 Lahser Rd, Southfield, MI 48033) നടക്കും.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഡി​ട്രോ​യി​റ്റ് വൈ​റ്റ് ചാ​പ്പ​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രിയി​ൽ (621 W Long Lake Rd, Troy, MI 48098).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് മു​ഖ്യ കാ​ർ​മിക​ത്വം വ​ഹി​ക്കും.

കാ​ട്ടാ​ക്ക​ട, നെ​ടു​വാ​ളൂ​ർ, ആ​നി​ക്കാ​ട്, ക​ര​വാ​ളൂ​ർ, നി​ര​ണം, കു​റി​യ​ന്നൂ​ർ, മു​ള​ക്കു​ഴ, കീ​ക്കൊ​ഴൂ​ർ, പെ​രു​മ്പാ​വൂ​ർ, നാ​ക്ക​ട, ഡി​ട്രോ​യി​റ്റ്, അ​റ്റ്ലാ​ന്റാ, ചി​ക്കാ​ഗോ, ഫ്ലോ​റി​ഡ, ഇ​ന്ത്യ​നാ​പോ​ലി​സ്, ഡാ​ളസ്, കാ​ന​ഡ തു​ട​ങ്ങി വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഡി​ട്രോ​യി​റ്റി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


ച​ങ്ങ​നാശേരി തു​രു​ത്തി കൈ​ലാ​സ​ത്തി​ൽ ഡോ.​എ​ൽ​സി വ​ർ​ഗീ​സ് ആ​ണ് ഭാര്യ. ഫി​ലി​പ്പ് വ​ർ​ഗീ​സ് (ജി​ജി), നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം മു​ൻ സെ​ക്ര​ട്ട​റി​യും ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​വും അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വും ആ​യ ജോ​ൺ വ​ർ​ഗീ​സ് (ജോ​ജി), ഗ്രേ​സ് തോ​മ​സ് (ശാ​ന്തി) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

മ​രു​മ​ക്ക​ൾ: മി​നി വ​ർ​ഗീ​സ് , സു​നി​ത വ​ർ​ഗീ​സ്, ബി​നോ തോ​മ​സ് (എ​ല്ലാ​വ​രും ഡി​ട്രോ​യി​റ്റി​ൽ). കൊ​ച്ചു​മ​ക്ക​ൾ: ഹാ​നാ തോ​മ​സ്, നെ​യ്ത​ൻ വ​റു​ഗീ​സ്, ആ​ൻ​ഡ്രൂ വ​ർ​ഗീ​സ്, റ​ബേ​ക്ക വ​ർ​ഗീ​സ്, ഐ​സ​യ്യ തോ​മ​സ്, ഇ​ല്യാ​ന വ​റു​ഗീ​സ്.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ സ​ഭ​യു​ടെ ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് സേ​ക്ര​ഡ് മ്യൂ​സി​ക് ആ​ൻ​ഡ് ക​മ്യൂണി​ക്കേ​ഷ​ൻ​സ് (ഡിഎസ്എംസി) ചാ​ന​ലി​ലും അ​ബ്ബാ ന്യൂ​സി​ലും ത​ത്സ​മ​യം കാ​ണാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജി വ​ർ​ഗീ​സ് - 586 604 6246, ജോ​ജി വ​ർ​ഗീ​സ് - 586 610 9932.
">