ഹ്യു​ണ്ടാ​യ് ഫാ​ക്ട​റി​യി​ൽ റെ​യ്ഡ്; കൊ​റി​യ​ൻ പൗ​ര​ന്മാ​ര​ട​ക്കം 475 ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ
Wednesday, September 10, 2025 7:30 AM IST
പി.പി. ചെറിയാൻ
ന്യൂ​യോ​ർ​ക്ക് : യു​എ​സി​ലെ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തെ ഹ്യു​ണ്ടാ​യ് ഫാ​ക്ട​റി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ 300 ദ​ക്ഷി​ണ കൊ​റി​യ​ൻ പൗ​ര​ന്മാ​ര​ട​ക്കം 475 ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു.

അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും ചെ​യ്ത​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​റി​യി​ച്ചു.


ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ച്ചു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​യ​യ്ക്കു​മെ​ന്നു ദ​ക്ഷി​ണ കൊ​റി​യ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ യു​എ​സു​മാ​യി ധാ​ര​ണ​യാ​യെ​ന്നും പ​റ​ഞ്ഞു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ചോ ​ഹ്യാ​ൻ യു​എ​സി​ലേ​ക്കു പു​റ​പ്പെ​ട്ടു.
">