ഡാ​ള​സ് ന​ഗ​ര​ത്തി​ൽ 14 ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
Wednesday, September 3, 2025 8:02 AM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഈ ​വ​ർ​ഷം ഡാ​ള​സ് ന​ഗ​ര​ത്തി​ൽ 14 ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ കേ​സി​ൽ 22 വ​യ​​സു​കാ​ര​നാ​യ ജാ​ഫ​ത്ത് ന​ജേ​ര​സു​വേ​റ്റ് അ​റ​സ്റ്റി​ലാ​യി. ഡാ​ള​സ് പോ​ലീ​സ് സീ​രി​യ​ൽ റോ​ബ​റി ടാ​സ്ക് ഫോ​ഴ്സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി ഇ​യാ​ൾ തോ​ക്ക് ചൂ​ണ്ടി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്ന​താ​യി പോലീ​സ് പ​റ​ഞ്ഞു. മാ​ർ​ച്ച് ഒ​ന്നി​ന് രാ​ത്രി 9.30ഓ​ടെ സൗ​ത്ത് ല​ങ്കാ​സ്റ്റ​ർ റോ​ഡി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റു 13 കേ​സു​ക​ളി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.


ജ​നു​വ​രി​യി​ൽ ഏ​ഴ് ക​വ​ർ​ച്ച​ക​ളും, ഫെ​ബ്രു​വ​രി​യി​ൽ അ​ഞ്ചും, മാ​ർ​ച്ചി​ൽ ര​ണ്ടും കേ​സു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.​ഇ​യാ​ളെ ഡാ​ള​സ് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. 2024ൽ ​ന​ട​ന്ന ക​വ​ർ​ച്ച​ക​ൾ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് രൂ​പീ​ക​രി​ച്ച ഡാ​ള​സ് പോ​ലീ​സ് സീ​രി​യ​ൽ റോ​ബ​റി ടാ​സ്ക് ഫോ​ഴ്സ്, ഈ ​വ​ർ​ഷം ഇ​തു​വ​രെ 33 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 112 ക​വ​ർ​ച്ചാ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് സം​ഘം ന​ട​ത്തി​വ​രു​ന്ന​ത്.
">