ക​മ​ല ഹാ​രി​സി​ന്‍റെ സീ​ക്ര​ട്ട് സ​ർ​വീ​സ് സു​ര​ക്ഷ റദ്ദാക്കി ട്രംപ് ഭര​ണകൂടം
Wednesday, September 3, 2025 7:23 AM IST
പി .പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ: 2024 ലെ ​ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​രി​സി​ന്‍റെ സീ​ക്ര​ട്ട് സ​ർ​വീ​സ് സു​ര​ക്ഷ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പി​ൻ​വ​ലി​ച്ചു. സെ​പ്റ്റം​ബ​ർ 23 ന് ​പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ത​ന്‍റെ പു​തി​യ പു​സ്ത​ക​മാ​യ 107 ​ഡേ​യ്സിന്‍റെ ​മ​ൾ​ട്ടി​സി​റ്റി ടൂ​റി​നാ​യി ക​മ​ല ഹാ​രി​സ് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​തീ​രു​മാ​നം.

ക​മ​ല ഹാ​രി​സി​ന്‍റെ സു​ര​ക്ഷ 2025 ജ​നു​വ​രി​യി​ൽ ജോ ​ബൈ​ഡ​ൻ 2026 ജ​നു​വ​രി വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, വൈ​റ്റ് ഹൗ​സ് ഇ​പ്പോ​ൾ അ​ത് ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.


സാ​ധാ​ര​ണ​യാ​യി, യു​എ​സി​ലെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ​ക്ക് പ​ദ​വി ഒ​ഴി​ഞ്ഞ​തി​ന് ശേ​ഷം 6 മാ​സ​ത്തേ​ക്ക് മാ​ത്ര​മേ സീ​ക്ര​ട്ട് സ​ർ​വീ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കൂ.​ യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സി​ന്‍റെ പ്ര​ഫ​ഷ​ന​ലി​സ​ത്തി​നും, സ​മ​ർ​പ്പ​ണ​ത്തി​നും, സു​ര​ക്ഷ​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യ്ക്കും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ന്ദി​യു​ള്ള​താ​യി ക​മ​ല ഹാ​രി​സി​ന്‍റെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വ് കി​ർ​സ്റ്റ​ൺ അ​ല​ൻ പ​റ​ഞ്ഞു.
">