ഓ​ണാ​ഘോ​ഷ​വും ച​ത​യ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച് ശി​വ​ഗി​രി ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് വാ​ഷിം​ഗ്ട​ണ്‍ ഡി​സി
Saturday, September 6, 2025 4:34 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ശ്രീ​നാ​രാ​യ​ണ ദ​ര്‍​ശ​ന​ങ്ങ​ള്‍ പു​തുത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണി​ലേ​യും മെ​രി​ലാ​ൻ​ഡ്, വെ​ര്‍​ജീ​നി​യ എ​ന്നീ സ്റ്റേ​റ്റു​ക​ളി​ലേ​യും ശ്രീ​നാ​രാ​യ​ണ വി​ശ്വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ശി​വ​ഗി​രി ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യു​ടെ(എ​സ്എ​ഫ്ഡ​ബ്ലു​ഡി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​വും ച​ത​യ​ദി​നാ​ഘോ​ഷ​വും മെ​രി​ലാ​ന്‍റി​ലു​ള്ള പൊ​ട്ടോ​മാ​ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ദൈ​വ​ദ​ശ​കം ആ​ല​പി​ച്ച് വി​ള​ക്ക് കൊ​ളു​ത്തി​യ ശേ​ഷം ന​ട​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യോ​ടൊ​പ്പം പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. എ​സ്എ​ഫ്ഡ​ബ്ല്യു​ഡി​സി പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ര്‍ കേ​ശ​വ​ന്‍ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തു​ക​യും അ​തി​നു​ശേ​ഷം ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ന്‍ ന്യൂ​യോ​ര്‍​ക്കി​ന്‍റെ പ്ര​തി​നി​ധി​യാ​യ സു​നി​ല്‍​കു​മാ​ര്‍ കൃ​ഷ്ണ​ന്‍, വാ​ഷിം​ഗ്ട​ണ്‍ ഡി​സി വേ​ള്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന്‍​കു​മാ​ര്‍ അ​റു​മു​ഖം എ​ന്നി​വ​ര്‍ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു.




തു​ട​ര്‍​ന്ന് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ഫ്ലോ​റി​ഡ ക​ണ്‍​വ​ന്‍​ഷ​ന്‍ 2025ന്‍റെ കി​ക്കോ​ഫും ന​ട​ന്നു. പ്ര​സ്തു​ത ച​ട​ങ്ങി​ല്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​നൂ​ബ് ക​ണ്‍​വ​ന്‍​ഷ​നെ​ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും അ​തി​നു​ശേ​ഷം ആ​ദ്യ ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​തി​ര്‍​ന്ന എ​സ്എ​ഫ്ഡ​ബ്ല്യു​ഡി​സി അം​ഗം പീ​താം​ബ​ര​ന്‍ തൈ​വ​ള​പ്പി​ലി​ല്‍ നി​ന്നും ബി​നൂ​ബ് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.



തു​ട​ര്‍​ന്ന് കേ​ര​ള ത​നി​മ പു​ല​ര്‍​ത്തു​ന്ന വൈ​വി​ദ്ധ്യ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക​യും ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കു​ശേ​ഷം എ​സ്എ​ഫ്ഡ​ബ്ലു​ഡി​സി സെ​ക്ര​ട്ട​റി അം​ബി​കാ​കു​മാ​റി​ന്‍റെ ന​ന്ദി പ്ര​സം​ഗ​ത്തോ​ടു​കൂ​ടി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.
">