ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം സ്കോ​ള​ർ​ഷി​പ്പു വി​ത​ര​ണം ഓ​ഗ​സ്റ്റ് രണ്ടിന്
Thursday, July 17, 2025 3:22 AM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
നോ​ർ​ത്ത് അ​മേ​രി​ക്ക ഫൊ​ക്കാ​ന കേ​ര​ളാ ക​ൺ​വൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ഓ​ഗ​സ്റ്റ് രണ്ടിന് ​ന​ട​ത്തു​ന്ന വി​മ​ൻ​സ് ഫോ​റം സെ​മി​നാ​റി​ൽ 25 സ​മ​ർ​ഥ​രാ​യ നി​ർ​ദ്ധ​ന പ്ര​ഫ​ഷ​ണൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50,000 രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പു ന​ൽ​കു​മെ​ന്ന് വി​മ​ൻ​സ് ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ രേ​വ​തി പി​ള്ള അ​റി​യി​ച്ചു.

ഫൊ​ക്കാ​നയു​ടെ 2024-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​ത്തി​ൽ വ​ലി​യൊ​രു നാ​ഴി​ക​ല്ലാ​യി മാ​റു​ന്ന പ​ല ചാ​രി​റ്റി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ളാ ക​ൺ​വ​ൻ​ഷ​നി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ് വി​മ​ൻ​സ് ഫോ​റം സ്കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാം എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ പ​റ​ഞ്ഞു.


കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഫൊ​ക്കാ​ന, വ​ള​രെ അ​ധി​കം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ കേ​ര​ളാ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ചെ​യ്യു​ന്നു​ണ്ടെ​ന്ന് വി​മ​ന്‍​സ് ഫോ​റം ദേ​ശി​യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ രേ​വ​തി പി​ള്ള അ​റി​യി​ച്ചു.