വനിതാ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
Wednesday, July 16, 2025 5:11 PM IST
പി.​പി. ചെ​റി​യാ​ൻ
അ​ല​ബാ​മ: 2020ൽ ​ത​ന്‍റെ മു​ൻ കാ​മു​കി​യും മോ​ണ്ട്ഗോ​മ​റി പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യി​രു​ന്ന 27 വ​യ​സു​കാ​രി ത​നി​ഷ പ​ഗ്‌​സ്‌​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 28 വ​യ​സു​കാ​ര​നാ​യ ബ്രാ​ൻ​ഡ​ൻ വെ​ബ്‌​സ്റ്റ​റി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്.

പ​രോ​ൾ ല​ഭി​ക്കാ​ത്ത വി​ധ​മാ​ണ് വെ​ബ്‌​സ്റ്റ​റി​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളെ വെ​ടി​വ​യ്ക്കാ​ൻ വെ​ബ്‌​സ്റ്റ​ർ ശ്ര​മി​ച്ചെ​ങ്കി​ലും അ​യാ​ൾ​ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.


ഷി​ക്കാ​ഗോ സ്വ​ദേ​ശി​നി​യാ​യ പ​ഗ്‌​സ്‌​ലി മോ​ണ്ട്ഗോ​മ​റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ നാ​ല് വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.