അ​ച്ചാ​മ്മ മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ന്യൂ​ജ​ഴ്സി​യി​ൽ
Saturday, April 19, 2025 5:16 PM IST
ജോ​ർ​ജ് തു​മ്പ​യി​ൽ
ടെ​ക്സ​സ്: റോ​യി​സ് സി​റ്റി​യി​ൽ അ​ന്ത​രി​ച്ച അ​ച്ചാ​മ്മ മാ​ത്യു​വി​ന്‍റെ(80) സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ന്യൂ​ജ​ഴ്സി​യി​ലെ കാ​ർ​ട്ട​റെ​റ്റ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ആ​ര്‍​ച്ച്ബി​ഷ​പ് യെ​ൽ​ദോ മാ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

രാ​മ​മം​ഗ​ല​ത്ത് മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ കു​ര്യ​ൻ ഉ​ല​ഹ​ന്നാ​ൻ - അ​ന്ന​മ്മ കു​ര്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഷെ​വ​ലി​യ​ർ ഏ​ബ്ര​ഹാം മാ​ത്യു(​ത​ങ്ക​ച്ച​ൻ). മ​ക്ക​ൾ: ജ​യ്സ​ൺ മാ​ത്യു, ജ​സ്റ്റി​ൻ മാ​ത്യു. മ​രു​മ​ക​ൾ: നാ​ൻ​സി മാ​ത്യു. കൊ​ച്ചു മ​ക്ക​ൾ: ഡ​സ്മ​ണ്ട് മാ​ത്യു, അ​യാ​വാ മാ​ത്യു.

1975-ൽ ​അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​ച്ചാ​മ്മ മാ​ത്യു 45 വ​ർ​ഷ​ക്കാ​ലം ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു. ഇ​ട​വ​ക​പ​ള്ളി​യി​ലെ മാ​ർ​ത്ത മ​റി​യം സ​മാ​ജം സെ​ക്ര​ട്ട​റി, ആ​ർ​ച്ച് ഡ​യോ​സി​സി​ലെ മാ​ർ​ത്ത​മ​റി​യം സ​മാ​ജം സെ​ക്ര​ട്ട​റി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഡാ​ള​സി​ലെ മെ​സ്കി​റ്റി​യും ന്യൂ​ജ​ഴ്സി​യി​ലെ ലി​വിം​ഗ്സ്റ്റ​ണി​ലും വേ​ക്ക് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ആ​ൻ​ഡേ​സ​ൺ - കെ​ള്റ്റ​ൺ എ​ഗാ​ൺ​സാ​ല​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (111 Military Parkway, Mesquite, TX 75149)ശ​നി‌​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ച് വ​രെ വേ​യ്ക്ക് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും.


പി​ന്നീ​ട് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന്യൂ​ജ​ഴ്സി​യി​ൽ ബു​ധ​നാ​ഴ്ച (ഏ​പ്രി​ൽ 23) അ​ഞ്ച് മു​ത​ൽ ഒ​ന്പ​ത് വ​രെ ക്വീ​ൻ ഹോ​പ്പിം​ഗ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (145 E. Mount Pleasant Avenue Livingston NJ 07039).

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ 10 വ​രെ കാ​ർ​ട്ട​റ​റ്റ് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ (611 Roosevelt Avenue, Carteret NJ 07008). സം​സ്കാ​രം 11.30ന് ​ഗേ​റ്റ് ഓ​ഫ് ഹെ​വ​ൻ സെ​മി​ത്തേ​രി​യി​ൽ (225 Ridgedale Avenue East Heneror NJ 07936).

സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ ലൈ​വ് സ്ട്രീ​മിം​ഗ് ഡാ​ള​സി​ൽ കാ​ണാം. ലി​ങ്ക്: http://youtube.com/live/4G1L51Ch2QQ