യു​എ​സ് വ്യോ​മ ദു​ര​ന്തം: സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റി​ലെ സു​ര​ക്ഷാ സം​വി​ധാ​നം ഓ​ഫാ​ക്കി​യി​രു​ന്നെ​ന്ന് സെ​ന​റ്റ​ർ
Sunday, February 9, 2025 10:11 PM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ: ക​ഴി​ഞ്ഞ​യാ​ഴ്ച വാ​ഷിംഗ്ടണി​ലെ റീ​ഗ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് റീ‍​ജ​ണൽ ജെ​റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച യു​എ​സ് ആ​ർ​മി ഹെ​ലി​കോ​പ്റ്റ​റി​ൽ പ്ര​ധാ​ന സു​ര​ക്ഷാ സം​വി​ധാ​നം ഓ​ഫാ​ക്കി​യി​രു​ന്ന​താ​യി സെ​ന​റ്റ​ർ റ്റെ​ഡ് ക്രൂ​സ്.

67 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ ഓ​ട്ടോ​മാ​റ്റി​ക് ഡി​പ​ൻ​ഡന്‍റ് സ​ർ​വൈ​ല​ൻ​സ്ബ്രോ​ഡ്കാ​സ്റ്റ് (എ​ഡി​എ​സ്ബി) ബ്ലാ​ക്ക് ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ ഓ​ഫാ​ക്കി​യ​താ​യി സെ​ന​റ്റ് കൊ​മേ​ഴ്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടെ​ഡ് ക്രൂ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.


""ഇ​തൊ​രു പ​രി​ശീ​ല​ന ദൗ​ത്യ​മാ​യി​രു​ന്നു, അ​തി​നാ​ൽ എ​ഡി​എ​സ്ബി ഓ​ഫാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത ദേ​ശീ​യ സു​ര​ക്ഷാ കാ​ര​ണ​മൊ​ന്നു​മി​ല്ല​'' എന്ന് ക്രൂ​സ് വ്യ​ക്ത​മാ​ക്കി. യു​എ​സി​ൽ 20 വ​ർ​ഷ​ത്തി​നി​ട​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വ്യോ​മ ദു​ര​ന്ത​മാ​ണ്.

വി​മാ​ന​വും ഹെ​ലി​കോ​പ്റ്റ​റും പൊ​ട്ടോ​മാ​ക് ന​ദി​യി​ലേ​ക്ക് വീ​ണു. ആ ​റൂ​ട്ടി​ൽ അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി പ​റ​ക്ക​ലി​നേ​ക്കാ​ൾ ഏ​ക​ദേ​ശം 100 അ​ടി (30.5 മീ​റ്റ​ർ) ഉ​യ​ര​ത്തി​ലാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്ന​തെ​ന്ന് നേ​ര​ത്തെ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.