ന്യൂയോര്‍ക്ക്: പുല്ലാട് പുത്തന്‍പുരക്കല്‍ പരേതനായ അലക്സാണ്ടര്‍ വര്‍ഗീസിന്റെ ഭാര്യ അന്നാമ്മ അലക്സാണ്ടര്‍(89) ന്യുയോര്‍ക്കില്‍ അന്തരിച്ചു. പരേത കുമ്പനാട് പൊന്മേലില് കുടുംബാംഗമാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് എപ്പിഫനി മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ഓള് സെയിന്റ്സ് സെമിത്തേരിയിൽ.
മക്കള്‍: വര്‍ഗീസ് അലക്സ്, സൂസന് ജേക്കബ്. മരുമക്കള്‍: ലിഷ അലക്സ് മുളവേലില്‍ (നീരേറ്റുപുറം), ബിജി ജേക്കബ് അയിരുക്കുഴി (മുളക്കുഴ).