നാ​യ​നാ​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫു​ജൈ​റ​യി​ൽ ഞാ​യ​റാ​ഴ്ച
Monday, February 10, 2025 10:24 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ന​ട​ത്തു​ന്ന 11-ാമ​ത് ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഈ ​മാ​സം 16ന് (​ഞാ​യ​റാ​ഴ്ച) ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ഫു​ജൈ​റ സ്പോ​ർ​ട്സ് ക്ല​ബ് സ്‌​റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും. യു​എ​ഇ​യി​ലെ 24 പ്ര​മു​ഖ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ പ​ങ്കെ​ടു​ക്കും.

13 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​ക​രി​ച്ച് വ​രു​ന്ന​താ​യി കൈ​ര​ളി സി​സി സെ​ക്ര​ട്ട​റി സു​ജി​ത്ത് വി.​പി, ടൂ​ർ​ണ​മെ​ന്‍റ് സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, ന​ബീ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.


ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ഫു​ട്ബോ​ൾ ടീ​മു​ക​ൾ​ക്ക് 058 596 2445 (ന​ബി​ൽ) എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പെ​ടാ​വു​ന്ന​താ​ണ്.